കേരളത്തിൽ യുപിഐ ഇടപാടുകൾ സംബന്ധിച്ച് വ്യാപകമായ വ്യാജ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ വ്യാജ പരാതികൾ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് യുപി അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിയ നിരവധി വ്യാപാരികളുടെയും വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കാര്യം സർക്കാരിന് അറിയാമോ എന്ന ചോദ്യം ഐയുഎംഎൽ എംപി ശ്രീ. പി.വി.അബ്ദുൾ വഹാബ് ഇന്ന് പാർലമെന്റിൽ ഉന്നയിച്ചിരുന്നു.
Also Read: മണിപ്പൂരിലേത് പോലെ കേരളത്തിലും വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിച്ചു; വി കെ സനോജ്
യുപിഐ അക്കൗണ്ടിലെ വ്യാജ ഇടപാടുകൾ കാരണം വ്യാപാരികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് ഒരു വിവരവും സൂക്ഷിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് സഭയെ അറിയിച്ചു.
കണക്കുകൾ ലഭ്യമല്ലാത്ത സാഹചര്യം ഈ വിഷയത്തിൽ സർക്കാരിന്റെ നഗ്നമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് വഹാബ് അഭിപ്രായപ്പെട്ടു. ഇത്തരം തട്ടിപ്പ് പരാതികളുടെ ഫലമായി നിരവധി ചെറുകിട വ്യവസായികൾക്കും വ്യക്തികൾക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചില അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ സഹായത്തോടെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഇത്തരം സംഭവങ്ങളുടെ രേഖകൾ സൂക്ഷിക്കണമെന്നും പരാതികളുടെ നിയമസാധുത വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here