കേന്ദ്ര സര്‍ക്കാരിൻ്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയം ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കും; സിപിഐഎം കേന്ദ്രകമ്മിറ്റി

cpim

കേന്ദ്ര സര്‍ക്കാരിൻ്റെ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ സംവിധാനത്തെയും ഫെഡറല്‍ ഘടനയെയും തകര്‍ക്കുന്നതാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. ക്രൂഡ് ഓയിലിന് വില ഇടിഞ്ഞ സാഹചര്യത്തില്‍ ഇന്ധനവില കുറച്ച് വിലക്കയറ്റം തടയണമെന്നും ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം പാര്‍ലമെൻ്ററി ജനാധിപത്യ സംവിധാനത്തെയും ഫെഡറല്‍ ഘടനയെയും തകര്‍ക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

ALSO READ: ‘ദി ഹിന്ദു’ പത്രത്തിലെ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചു; പത്രം തന്നെ തിരുത്തണം’; പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

സംസ്ഥാനങ്ങളുടെയും നിയമ നിര്‍മാണ സഭകളുടെയും അവകാശങ്ങളെ ചവിട്ടി മെതിക്കുന്ന കേന്ദ്രീകൃതവും ഏകീകൃതവുമായ സംവിധാനത്തിന് ഇത് വഴിവെയ്ക്കും. ഇതിനെതിരെ പൊതുജനാഭിപ്രായം സമാഹരിക്കാനും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിൻ്റെ വില കുറഞ്ഞ സാഹചര്യത്തില്‍ പെട്രോളിൻ്റെയും ഡീസലിൻ്റെയും ചില്ലറ വില്‍പന വില ഉടന്‍ കുറയ്ക്കണമെന്നും  ഈ വര്‍ഷം ഏപ്രില്‍ മുതല്‍, ക്രൂഡ് ഓയിലിൻ്റെ അന്താരാഷ്ട്ര വില 18 ശതമാനമാണ് ഇടിഞ്ഞതെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. എന്നാല്‍, മോദി സര്‍ക്കാരിൻ്റെ നിര്‍ദ്ദേശപ്രകാരം എണ്ണ ഉല്‍പ്പാദന കമ്പനികള്‍ ആഭ്യന്തര ചില്ലറ വില്‍പ്പന വില കുറച്ചിട്ടില്ല. ഇത്  വിലക്കയറ്റത്തിന് കാരണമാകുമെന്നും ജനങ്ങള്‍ക്കിടയില്‍ ക്യാംമ്പയ്ൻ നടത്താനും സിപിഐഎം തീരുമാനിച്ചു. മണിപ്പൂരില്‍ സമാധാനം പുന.സ്ഥാപിക്കാന്‍ ആദ്യപടിയെന്ന നിലയില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പുറത്താക്കണമെന്നും സിപിഐഎം ആവര്‍ത്തിച്ചു.

ALSO READ: മാധ്യമങ്ങളുടേത് വ്യാജ പ്രചാരണം, തൃശ്ശൂർ സ്വർണക്കടത്ത് കേസിലെ പ്രതി ഷാഹുൽഹമീദിന് സംഘടനയുമായി യാതൊരു ബന്ധവുമില്ല; DYFI സംസ്ഥാന സെക്രട്ടേറിയറ്റ്

കൊല്‍ക്കത്ത കര്‍ മെഡിക്കല്‍ കോളജിലുണ്ടായ സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പാര്‍ലമെൻ്റിൽ നിയമനിര്‍മാണം നടത്തണം. ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കൃത്യമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. ഗാസയിലെ പലസ്തീന്‍ ജനതക്കെതിരായ ഇസ്രായേല്‍ വംശഹത്യയുടെ ഒന്നാം വാര്‍ഷികമായ ഒക്ടോബര്‍ 7ന് പ്രതിഷേധ ദിനമായി ആചരിക്കാൻ സിപിഐഎം ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News