സ്പാം കോളുകളെയും സന്ദേശങ്ങളെയും നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

സ്പാം കോളുകളെയും സന്ദേശങ്ങളെയും നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്പാം കോളുകള്‍ തടയുന്നതിനായി ട്രായിയും ടെലികോം വകുപ്പും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇതുവരെ ഇവയ്ക്കൊന്നും കാര്യമായ ഫലം കണ്ടിരുന്നില്ല. എന്നാല്‍ ഇനി ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോണ്‍കോളുകള്‍ക്കുംസന്ദേശങ്ങള്‍ക്കുമാണ് കേന്ദ്രം തടയിടുക.

ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ ഉപഭോക്തൃ മന്ത്രാലയം രൂപം നല്‍കിയ സബ് കമ്മിറ്റിയാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കമ്മിറ്റിയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും ‘ഗൈഡ്‌ലൈന്‍സ് ഫോര്‍ അണ്‍ സോളിസിറ്റഡ് ആന്റ് അണ്‍വാറന്റഡ് ബിസിനസ് കമ്മ്യൂണിക്കേഷന്‍, 2024’ ന്റെ അന്തിമ രൂപം അവതരിപ്പിക്കുക.

മേയ് 10ന് ഉപഭോക്തൃകാര്യ മന്ത്രാലയം രൂപികരിച്ച കമ്മിറ്റി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ബിഎസ്എന്‍എല്‍, വോഡഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കെത്തുന്ന കോളുകളുടെ ഉപയോഗം, ആവശ്യവും അനാവശ്യവുമായവ വേര്‍തിരിക്കാനും നിയമ ലംഘനം നടത്താത്തവയാണെന്ന് ഉറപ്പുവരുത്താനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News