ഭരണഘടനാ വിരുദ്ധതയ്ക്കെതിരായ കേരളത്തിന്‍റെ സമീപനത്തില്‍ കേന്ദ്രം പകപോക്കുന്നു, പ്രയാസം അനുഭവിക്കുന്നത് ജനങ്ങള്‍: മന്ത്രി മുഹമ്മദ് റിയാസ്

എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 മുതല്‍ രാജ്യത്ത് ബിജെപി നയിക്കുന്ന ഗവണ്‍മെന്‍റ് നടപ്പിലാക്കുന്ന  ഭരണഘടനാ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ ശക്തമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്‍റെ നിലപാടിനെതിരെ കേന്ദ്രം പകപോക്കുകയാണെന്നും ഇതിന്‍റെ പ്രയാസം അനുഭവിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം ഏക സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങള്‍ പ്രതിഷേധം ആദ്യം  ഉയരുന്നത് കേരളത്തില്‍ നിന്നാണ്. ഇത്തരം വിഷയങ്ങളില്‍ അതിശക്തമായ നിലപാടുകളാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. പൗരത്വ നിയമത്തിന്‍റെ അപകടം ചൂണ്ടിക്കാട്ടി ആദ്യമായി കേരള നിയമസഭയിലാണ് പ്രമേയം പാസാക്കുന്നത്. ഇന്ത്യയിലെ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് പൗരത്വ നിയമത്തിന്‍റെ അപകടം ചൂണ്ടിക്കാട്ടി കത്തെ‍ഴുതുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മതനിരപേക്ഷതയ്ക്ക് വേണ്ടി ശക്തമായ സമീപനമാണ് കൈക്കൊള്ളുന്നത്- മന്ത്രി പറഞ്ഞു.

ALSO READ: അഴിമതി നടത്തുന്ന ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ല എന്നത് ഗ്യാരണ്ടി: എം വി ഗോവിന്ദൻ

കേരളത്തിന്‍റെ ഇത്തരം നിലപാടുകള്‍ക്കെതിരെ പക പോക്കല്‍ സമീപനമാണ് കേന്ദ്രത്തിന്. കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ടടക്കം തരാതിരിക്കുക. കേരളത്തെ ഞെക്കിക്കൊല്ലുക. അതാണ് കേന്ദ്രം പ്രയോഗിക്കുന്നത്.  നേരത്തെ ഒരു സഹകരണ ഫെഡറലിസം ആയിരുന്നെങ്കില്‍ ഇപ്പോ‍ഴത്തേത് പക പോക്കല്‍ ഫെഡറലിസമാണ്. കോപ്പറേറ്റീവ് ഫെഡറലിസത്തില്‍ നിന്ന് പീനലൈസിങ് ഫെഡറലിസത്തിലേക്ക് മാറാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

https://www.youtube.com/watch?v=k9KEYgoeHq0

കേന്ദ്രത്തിനോട് മുട്ടിലി‍ഴയാന്‍ താത്പര്യമുള്ള സംസ്ഥാനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കും.ഭരണഘടനാ വിരുദ്ധതയ്ക്കെതിരെ ശബ്ദിക്കുന്നതില്‍ നായകത്വം വഹിക്കുന്ന കേരളത്തിനെതിരെ പക പോക്കും. ഇതിന്‍റെ പ്രയാസം അനുഭവിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പൊതുമരാമത്തുമായി സഹകരിച്ച് ടൂറിസം വകുപ്പ് പ്രത്യേക ഡിസൈൻ നയം നടപ്പിലാക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News