‘വയനാട് ഉരുൾപൊട്ടലിനേക്കാൾ കേന്ദ്രത്തിന് വലുത് കുംഭമേള തന്നെ’; ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രം

ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രസർക്കാർ. ആദ്യ ഗഡുവായ 1,050 കോടി കൈമാറി. വയനാട്ടിലെ ദുരിതബാധിതരോടുള്ള അവഗണന തുടരുന്ന സാഹചര്യത്തിലാണ് യുപിയിൽ നടക്കുന്ന മഹാ കുമ്പമേളക്ക് കേന്ദ്രസർക്കാർ വാരിക്കോരിയുള്ള ധനസഹായം പ്രഖ്യാപിച്ചത്.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ മഹാ കുംഭ മേള സംഘടിപ്പിക്കുന്നതിന് 5,435 കോടി രൂപ നീക്കിവെച്ചതിന് പുറമേയാണ് കേന്ദ്രത്തിന്റെ 2100 കോടി രൂപയുടെ ധനസഹായം. 1050 കോടി രൂപ ആദ്യഘടുവായി ഇതിനോടകം നൽകുകയും ചെയ്തു. പ്രയാഗ് രാജിലെ കുംഭമേള നടക്കുന്ന പ്രദേശത്തെ ജില്ലയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ സഹായം. അതേസമയം ദുരന്ത നിവാരണ ധനസഹായം അടക്കം കേരളത്തിൻറെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാതെയാണ് കേന്ദ്രത്തിന്റെ നടപടി.

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് പ്രത്യേക ധനസഹായം ആവശ്യപ്പെട്ടിട്ടും ഇതുവരെയും നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കയ്യൊഴിഞ്ഞ് സഹായിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News