ലാപ്ടോപ്, ടാബ്, പഴ്സനൽ കംപ്യൂട്ടർ, സെർവർ തുടങ്ങിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഓഗസ്റ്റ് മൂന്നിന് ഇറക്കിയ വിജ്ഞാപനം വഴി, ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്, കോഡ് HSN 8741 വിഭാഗത്തിൽ പെടുന്ന ഉപകരണങ്ങളെല്ലാം ഒക്ടോബര്‍ 31 ന് ശേഷം ഇറക്കുമതി ചെയ്യണമെങ്കില്‍ ലൈസന്‍സ് വേണമെന്നാണ് നിർദ്ദേശം. ഉടനടി ലൈസൻസ് വേണമെന്ന അപ്രതീക്ഷിത പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രധാന കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ആപ്പിള്‍, സാംസങ്, എച്പി, ലെനോവോ, ഡെൽ തുടങ്ങിയ കമ്പനികൾ ഇറക്കുമതി ചെയ്യുന്നത് തൽക്കാലം നിർത്തിയിരുന്നു. നിയമത്തിൽ ഹ്രസ്വകാല ഇളവു നൽകിയതിനെത്തുടർന്നാണ് വീണ്ടും ഇറക്കുമതി സജീവമായത്.
also read :വൈകിട്ട് ഇഞ്ചിയും ഏലയ്ക്കയുമിട്ട് ഒരു വെറൈറ്റി ചായ ആയാലോ ?
ഇനി മുതൽ ഇറക്കുമതിക്കായി കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ ഓണ്‍ലൈന്‍ ലൈസന്‍സ് പോര്‍ട്ടലിൽ റജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നേടണം. ലാപ്ടോപ് ഇറക്കുമതി ചെയ്യുന്നത് വ്യക്തിപരമോ ജോലിസംബന്ധമോ ആയ ആവശ്യങ്ങള്‍ക്കായി മാത്രമായിരിക്കണം . ബാഗേജ് നിയമങ്ങൾ പ്രകാരം ഒരാൾക്ക് ഒരു യൂണിറ്റാകും കൈവശം വയ്ക്കാനാകുക, അധിക യൂണിറ്റിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും. കൂടാതെ മറിച്ചു വിൽക്കാൻ അധികാരം ഉണ്ടായിരിക്കുകയുമില്ല. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഓൺലൈൻ റ്റ്ഫോമുകളിൽ നിന്നും ലാപ്ടോപ്പ് വാങ്ങുന്നതിനും തടസ്സമില്ല.
അതേസമയം മിനിറ്റുകൾക്കകം ഇറക്കുമതി ലൈസൻസിന് അനുമതി നൽകുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. എന്നാൽ വിവിധ ഇലക്ട്രോണിക്സ് ബ്രാന്‍ഡുകൾക്കും മറ്റും 20 യൂണിറ്റുകൾ ടെസ്റ്റിങ് ആവശ്യങ്ങൾക്കും മറ്റും കൊണ്ടുവരാനാകും. കൂടുതൽ യൂണിറ്റുകൾക്കു ലൈസൻസ് എടുക്കേണ്ടതുണ്ട്. അതേസമയം ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ഫ്രീഡം ഡേ സെയിലുകളിൽ ലാപ്ടോപുകളുടെയും ടാബുകളുടെയും വിൽപന കുതിച്ചുയർന്നതായാണ് വിവരം.
also read :പോക്‌സോ കേസില്‍ അച്ഛന്‍ അറസ്റ്റിലായതിന് പിന്നാലെ മകന്‍ ആത്മഹത്യ ചെയ്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here