‘രാജ്യത്തെ വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല’: എ എ റഹിം എം പി

AA RAHIM M P

രാജ്യത്തെ വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് എ എ റഹിം എം പി. മാപ്പർഹിക്കാത്ത മഹാ അപരാദമാണ കേന്ദ്ര സർക്കാർ നടത്തുന്നത് എന്നും എ എ റഹിം പറഞ്ഞു. നടപടിയുണ്ടാകുന്നത് വരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് വാഹനാപകടത്തിൽ മരിച്ചു

‘മാറ്റിവെച്ച പരീക്ഷകൾ നടത്തുന്നതിൽ തീരുമാനമായില്ല. എൻടിഎ തുടരണമെന്ന് കേന്ദ്ര സർക്കാർ വാശിപിടിക്കുന്നത് എന്തിനാണ്. എൻടിഎ പിരിച്ചു വിടണം. ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ്. വൺ ഇന്ത്യ വൺ ഇലക്ഷൻ, വൺ ഇന്ത്യ വൺ ടാക്സ്, വൺ ഇന്ത്യ വൺ എക്സാം ഇതാണ് ആർ എസ് എസ് അജണ്ട. ആർ എസ് എസ് ന്റെ സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി രാജ്യത്തെ വിദ്യാർത്ഥികളെ ഇരയാക്കുന്നു.ഇത് കേന്ദ്രസർക്കാരിനുള്ള താക്കീത്. പ്രശ്ന പരിഹാരത്തിന് സർക്കാർ എല്ലാവരുമായും ചർച്ചക്ക് തയ്യാറാകണം’- എ എ റഹിം എം പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News