കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഈ സമയത്താണോ രാഷ്ട്രീയം കളിക്കുന്നത്?; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഡോ. ജോണ്‍ബ്രിട്ടാസ് എംപി. കേരളത്തിനെതിരെ കേന്ദ്രം നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ ബ്രിട്ടാസ് രൂക്ഷ വിമര്‍ശനം നടത്തിയത്. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേ അറ്റത്തെ അവഗണനയാണെന്നും വയനാട് ദുരന്തത്തിനു ശേഷവും കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപമാനിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും കേരളത്തെ അധിക്ഷേപിച്ചിരിക്കുകയാണെന്നും കേരളത്തെ ഇത്തരത്തില്‍ അധിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ കൂടെയുള്ള സുരേഷ്‌ഗോപി ഉള്‍പ്പെടെയാണ് ആക്ഷേപത്തിന് വിധേയമാകുന്നതെന്ന് ഓര്‍ക്കണമെന്നും ബ്രിട്ടാസ് എംപി പറഞ്ഞു.

ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി വീണാ ജോർജ്

ഇത് കേരളത്തിലെ ജനങ്ങളെയാകെ അപമാനിക്കാനുള്ള ശ്രമമാണ്. വയനാട്ട്ിലെ ജനങ്ങളോടൊപ്പം നില്‍ക്കാനുള്ള ഈ സമയത്ത് കേന്ദ്രം രാഷ്ട്രീയം കളിക്കരുത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ പോലും വലിയരീതിയിലുള്ള അവഗണനയാണ് കേരളം നേരിടുന്നത്. കേന്ദ്ര പദ്ധതികള്‍ വേണമെങ്കില്‍ ബ്രാന്‍ഡിങ് നടത്തണമെന്നും 40% തുക ചെലവഴിക്കണമെന്നും ഒക്കെയുള്ള നിബന്ധനകള്‍ എന്തിനാണ്? ഇത്തരത്തിലാണെങ്കില്‍ എന്തിനാണ് കേരളത്തിന് കേന്ദ്ര പദ്ധതികളെന്നും ഡോ. ജോണ്‍ബ്രിട്ടാസ് എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News