കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് മണ്ണെണ്ണ വിഹിതം അഞ്ചുവര്‍ഷംകൊണ്ട് വെട്ടിക്കുറച്ചത് 49804കിലോ ലിറ്റര്‍. മലിനീകരണത്തിന്റെ പേര് പറഞ്ഞുകൊണ്ട് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിലെ ലഭിക്കേണ്ട സബ്‌സിഡി ഇനത്തിലുള്ള മണ്ണെണ്ണ 40080 കിലോ ലിറ്ററും, സബ്‌സിഡി ഇല്ലാത്ത മണ്ണെണ്ണ 9724 കിലോ ലിറ്ററും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.
മത്സ്യബന്ധന ബോട്ടുകള്‍ മണ്ണെണ്ണ എന്‍ജിനില്‍ നിന്നും പെട്രോളോ ഡീസലോ എന്‍ജിനിലേക്ക് മാറുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് കഴിയില്ല എന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വര്‍ ടെലി എഎം ആരിഫ് എംപിയുടെ ലോക്‌സഭയിലെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി. 14332 മത്സ്യത്തൊഴിലാളികള്‍ക്കാണ് എന്‍ജിന്‍ മാറാന്‍ അനുമതി ലഭിച്ചത്. 2018-19 കാലഘട്ടത്ത് 23.96 വിലയായിരുന്നു മണ്ണെണ്ണ ഇപ്പോള്‍ 76.36 ആണെന്നും മന്ത്രി എംപി യെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here