‘ശതകോടികൾ ലാഭത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ പോലും വിറ്റഴിക്കുന്ന നയം കേന്ദ്രസർക്കാർ അവസാനിപ്പിക്കണം’: എഎ റഹീം എംപി

കേന്ദ്രസർക്കാരിന്റെ കീഴിൽ ലാഭത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങൾ ആയ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ബ്രിഡ്ജ് ആൻഡ് റൂഫ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചതായി കേന്ദ്ര കേന്ദ്ര മന്ത്രി എച്ച്ഡി കുമാരസ്വാമി. കേന്ദ്ര ഹെവി ഇൻഡസ്ട്രി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും അവയുടെ ലാഭവിഹിതത്തെയും സംബന്ധിച്ച എഎ റഹീം എംപിയുടെ ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 95 കോടി രൂപ ലാഭത്തിലും ബ്രിഡ്ജ് ആൻഡ് റൂഫ് കമ്പനി ലിമിറ്റഡ് 101 കോടി രൂപ ലാഭവിഹിതത്തിലും ആയിരുന്നു പ്രവർത്തിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇതടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാൻ ആണ് സർക്കാരിൻറെ തീരുമാനം.

രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള സ്വകാര്യവൽക്കരണ നയങ്ങൾ യുവജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതോടെ സംവരണം അടക്കമുള്ള അനുകൂലാത്മക നടപടികൾ അട്ടിമറിക്കപ്പെടുകയാണ്. 1991 കോൺഗ്രസ് സർക്കാർ തുടങ്ങിയവച്ച് 2014 മുതൽ നരേന്ദ്രമോദി സർക്കാർ തുടർന്നുകൊണ്ടുപോയിരിക്കുന്ന സ്വകാര്യവൽക്കരണ നയങ്ങൾ ഉടൻതന്നെ പിൻവലിക്കണമെന്നും പൊതുമേഖലയെ ശക്തിപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിലില്ലായ്മയെ നേരിടണമെന്നും എഎ റഹീം എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News