എക്സ്പ്ലോസീവ് നിയമത്തിലുള്ള കേന്ദ്ര സർക്കാർ ഭേദഗതി പ്രതിഷേധാർഹം, ഉത്തരവ് തൃശ്ശൂർ പൂരത്തിന് പോലും വെടിക്കെട്ട് നടത്താനാവാത്ത സ്ഥിതിയുണ്ടാക്കും; മന്ത്രി വി എൻ വാസവൻ

എക്സ്പ്ലോസീവ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള ഭേദഗതി പ്രതിഷേധാർഹമെന്ന് മന്ത്രി വി.എൻ. വാസവൻ. കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുള്ള ഈ ഭേദഗതി പ്രകാരം ഒരു ആരാധനാലയത്തിലും വെടിക്കെട്ട് നടത്താൻ കഴിയില്ല.

ALSO READ: ‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനെസ്സ്…’; ഡാർക്ക് വെബിലൂടെ നടക്കുന്ന ലഹരി ഇടപാടുകൾ തടയാൻ ദൗത്യസംഘം രൂപീകരിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

തൃശ്ശൂർ പൂരത്തിന് പോലും വെടിക്കെട്ട് നടത്താൻ കഴിയാത്ത സ്ഥിതിയാണ് ഇതുണ്ടാക്കുകയെന്നും ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തു നൽകിയിട്ടുണ്ടെന്നും കേരളത്തിലെ ആചാരത്തിൻ്റെയും ആഘോഷത്തിൻ്റെയും ഭാഗമാണ് വെടിക്കെട്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ഉത്തരവ് പിൻവലിപ്പിക്കാനായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News