പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണം: സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്

പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സ്‌ഫോടക വസ്തു നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതി കേരളത്തിലെ പൂരങ്ങളെ വിശേഷിച്ച് തൃശൂര്‍ പൂരത്തെ ബാധിക്കുന്നതാണ്. വെടിക്കെട്ട് പുരയില്‍ നിന്ന് 200 മീറ്റര്‍ അകലെ ആയിരിക്കണം വെടിക്കെട്ട് നടത്തേണ്ടത് എന്ന ഭേദഗതി തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കും.സ്വരാജ് റൗണ്ടില്‍ പോലും വെടിക്കെട്ട് നടത്താന്‍ കഴിയാതെ വരുംപൂരം നടത്തിപ്പിന്റെ പേരില്‍ സുരേഷ് ഗോപി കഴിഞ്ഞമാസം വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമായിരുന്നുവെന്നും ജില്ലാ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.

ALSO READ: അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം

ഒന്നു പറയുകയും മറ്റൊന്ന് നടപ്പിലാക്കുകയും ചെയ്യുന്ന ആര്‍എസ്എസ് ബിജെപി ശക്തികളുടെ കള്ളക്കളി തൃശൂരിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News