മുംബൈയിൽ കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയെത്തുടർന്ന് മുംബൈയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ്. കുർള, ഘാട്കോപ്പർ തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ മധ്യ റെയിൽവേയിൽ ലോക്കൽ ട്രെയിനുകൾ  അനിശ്ചിതമായി വൈകുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു.
റെയിൽവേ സ്റ്റേഷനുകളിലടക്കം നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ് പ്രദേശത്തുള്ളത്.
പ്രതികൂല കാലാവസ്ഥ കാരണം ഇൻഡിഗോ അടക്കം നിരവധി വിമാനങ്ങളും വഴിതിരിച്ചു വിട്ടിട്ടുണ്ട്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News