ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴികൾ രൂപപ്പെട്ടു , ന്യൂനമർദത്തിനും സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനും , മഴയ്ക്കും സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മധ്യപ്രദേശിന് മുകളിലായി ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. മറ്റൊരു ചക്രവാതച്ചുഴി തെക്കൻ ഒഡിഷയ്ക്ക് മുകളിലും സ്ഥിതി ചെയ്യുന്നു. ഇത് ന്യൂനമർദ പാത്തിക്ക് രൂപം നല്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

also read:തൃശൂരില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു . അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ അടുത്ത 5 ദിവസം (ജൂലൈ 24-28) വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുടെന്നും , മുൻകരുതലുകൾ എടുക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

also read:വയറ്റിൽ മെഡിക്കൽ കോളേജിലെ കത്രിക കുടുങ്ങിയ സംഭവം , നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഹർഷിന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News