രണ്ട് ചക്രവാതചുഴി; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, കേരളത്തിൽ 5 നാൾ മഴ തുടരും

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മ‍ഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കൊല്ലം,പത്തനംതിട്ട, ആലപ്പു‍ഴ തുടങ്ങി 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലെർട്ട് തുടരും.
also read : ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്ലം,പത്തനംതിട്ട, ആലപ്പു‍ഴ തുടങ്ങി 7 ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലെർട്ട് തുടരും. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ, തെക്കൻ ജില്ലകളിലാണ് കേരളത്തിലാണ് കൂടുതൽ മഴക്ക് സാധ്യതയുള്ളത്. മലയോരമേഖലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്.

also read :രണ്ട് കമ്പനികളുടെ ഇടപാടിനെ മാസപ്പടിയെന്ന് പേരിട്ട് വിളിക്കുന്നത് ചില പ്രത്യേക മനോനിലയുടെ ഭാഗം:മുഖ്യമന്ത്രി

വരും ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചു‍ഴി രൂപപ്പെടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News