കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വരുമാന വര്‍ധനവ് ഏറ്റവും കുറവ് ലഭിക്കുന്നത് കേരളത്തിന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം രേഖാമൂലം മറുപടി നല്‍കിയത്.
2019-20 കാലയളവില്‍ 16,401.05 കോടി രൂപ ആയിരുന്ന കേരളത്തിന്റെ നികുതി വിഹിതം 2023-24 വര്‍ഷത്തില്‍ 21,742.92 കോടി ആയി. സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വിഹിതത്തില്‍ വര്‍ധനവ് 32% മാത്രമാണ്. 5,341.8 കോടിയുടെ വര്‍ധനവ് മാത്രമാണ് കേരളത്തിന് നല്‍കിയത്.
ഉത്തര്‍പ്രദേശിന്റെ നികുതി വിഹിതം ഈ കാലയളവില്‍ വര്‍ധിച്ചത് 84,801കോടി രൂപയാണ്. 71.99% വര്‍ധനവ് ആണ് ഉത്തര്‍പ്രദേശിന്റേത്. ബീഹാറിന് 50,198 കോടിയുടെയും, മദ്യ പ്രദേശിനു 39,147 കോടിയുടെയും വര്‍ധനവ് ഉണ്ടായി.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും നികുതി വിഹിതം ലഭിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നുണ്ട്.
കേരളത്തിന്റെ ഏറ്റവും കുറഞ്ഞ വര്‍ധന നിരക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക ആവശ്യങ്ങളോടും വികസന മുന്‍ഗണനകളോടും ഉള്ള അവഗണനയുടെ നിലപാടാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങളെ തുരങ്കം വയ്ക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here