അവസാന മത്സരത്തില്‍ ലോകചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയാല്‍ മാത്രം പോര; ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാന്‍ കണക്കിലെ കളികളും ജയിക്കണം

india

ടി20 വനിതാ ലോകകപ്പിലെ സെമിയില്‍ പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത് വലിയ കടമ്പകള്‍. നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിച്ചാല്‍ മാത്രം പോര, മറ്റ് മത്സരങ്ങളിലെ ഫലങ്ങള്‍ അനുകൂലമാകുകയും വേണം. ചുരുക്കത്തില്‍ കണക്കിലെ കളികള്‍ കൂടി ജയിക്കണം.

Also Read: അടിയോടടി! സഞ്ജു കരുത്തിൽ ഹൈദരാബാദിൽ റൺമലയുയർത്തി ടീം ഇന്ത്യ

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ഓസ്‌ട്രേലിയയാണ് ഒന്നാമത്. ആറ് പോയിന്റ് നേടി ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചു. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സെമിയില്‍ എത്തുക. രണ്ടാം സെമിഫൈനലിസ്റ്റാകാന്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് പ്രധാന മത്സരം. ന്യൂസിലാന്‍ഡിന് നിലവില്‍ രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്.

ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും കിവീസ് രണ്ടു മത്സരങ്ങളില്‍ ഒന്നു തോല്‍ക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റ് ആശങ്കകളില്ലാതെ ഇന്ത്യ സെമിയിലെത്തും. ഇന്ത്യ പരാജയപ്പെടുകയും ന്യൂസിലാന്‍ഡ് രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ അവര്‍ സെമിയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News