മക്ഡൊണാൾഡിന്റെ ചിക്കൻ നഗറ്റ് കാലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ എട്ട് വയസ്സുകാരിക്ക് നഷ്ടപരിഹാരം ലഭിച്ചു. ഫ്ലോറിഡയിലായിരുന്നു സംഭവം. 800,000 ഡോളറാണ് നഷ്ടപരിഹാരമായി കുട്ടിക്ക് ലഭിച്ചത്.
‘ചൂടുള്ള’ നഗറ്റ് പ്രായപൂർത്തിയാകാത്ത ഒലീവിയ കാരബല്ലോയുടെ കാലിൽ വീഴുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം 15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. 2019 ൽ ഒലീവിയയ്ക്ക് നാല് വയസ്സുള്ളപ്പോഴാണ് സംഭവം നടന്നത്.
ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിനടുത്തുള്ള ടമാരാക്കിലെ മക്‌ഡൊണാൾഡ് ഡ്രൈവ്-ത്രൂവിൽ കാറിലിരുന്ന് ഭക്ഷണം തുറന്നപ്പോൾ ചിക്കൻ നഗറ്റ് കാലിൽ വീണു. പൊള്ളലേറ്റ പാട് ഇപ്പോഴും പെൺകുട്ടിയുടെ കാലിൽ അവശേഷിക്കുന്നുണ്ട്.
Also Read: ‘എനിക്കൊരു ആണ്‍കുഞ്ഞ് ജനിച്ചാല്‍ അവന് മെസി എന്ന് പേരിടും’; ശ്രദ്ധേയമായി നെയ്മറിന്റെ വാചകം
ഒലീവിയ അനുഭവിച്ച വേദനയും മാനസികാവസ്ഥയും കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകി. നഷ്ടപരിഹാരത്തിൽ കഴിഞ്ഞ നാല് വർഷത്തിലെ 400,000 ഡോളറും ഭാവിയിലേക്കുള്ള 400,000 ഡോളറും ഉൾപ്പെടുന്നു.
ഭക്ഷണം കാലിൽ വീണ സമയത്തെ കുട്ടി നിലവിളിച്ചതടക്കമുള്ള ഓഡിയോയും പൊള്ളലേറ്റതിന്റെ ഫോട്ടോകളും അഭിഭാഷകർ പങ്കുവെച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരം ലഭിച്ചത്.
എന്നാൽ കുടുംബത്തിന് 156,000 ഡോളറെ നൽകൂവെന്ന് മക്ഡൊണാൾഡ് വാദിച്ചിരുന്നു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൊള്ളൽ ഭേദമായെന്നും പിന്നീട് വേദനയില്ലെന്നുമായിരുന്നു മക്ഡൊണാൾഡിന്റെ വാദം.
Also Read: അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here