യുക്തിവാദി സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു കലാനാഥന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. യുക്തിവാദി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്നു കലാനാഥന്‍. മികച്ച അധ്യാപകന്‍ എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു. സമൂഹത്തിന്റെ മനോഘടനയില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് കാര്യമായ സംഭാവന നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകനാണ് കലാനാഥന്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു
യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു യു. കലാനാഥന്‍(84). മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യാന്‍ എഴുതിവെച്ചതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് ദാനം ചെയ്യും. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
Also Read :യുക്തിവാദി സംഘം മുന്‍ ജനറല്‍ സെക്രട്ടറി യു കലാനാഥന്‍ അന്തരിച്ചു
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജില്‍ ഉള്ളിശ്ശേരി തെയ്യന്‍ വൈദ്യരുടെയും യു. കോച്ചി അമ്മയുടെയും മകനായി 1940 ലായിരുന്നു ജനനം. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി.സ്‌കൂള്‍, ഫറോക്ക് ഗവണ്‍മെന്റ് ഗണപത് ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ്, ഫാറൂഖ് ബി.എഡ്. ട്രെയിനിംഗ് കോളേജ് എന്നിവടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടി.
കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രവര്‍ത്തകനായാണ് തുടക്കം. ഗണപത് ഹൈസ്‌കൂള്‍ ലീഡറായിരുന്നു. 1960 മുതല്‍ സി.പി.ഐ, സി.പി.എം പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പാര്‍ട്ടി ക്ലാസ്സുകള്‍ നയിച്ചു. 1965 ല്‍ മുതല്‍ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകനായി.
1968ല്‍ സി.പി.ഐ.എമ്മില്‍ അംഗത്വമെടുത്തു. 1970 മുതല്‍ 1984 വരെ സി.പി.ഐ.എം വള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡണ്ട്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here