പി വി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വയനാട് ജില്ലയിലെ മുതിർന്ന പൊതുപ്രവർത്തകൻ പി വി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഏറെക്കാലം കോൺഗ്രസിന്റെ ജില്ലയിലെ സമുന്നത നേതാവും ഡി സി സി പ്രസിഡണ്ടുമായിരുന്ന ബാലചന്ദ്രൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു.കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ജയിലിൽ, സഹായമഭ്യര്‍ത്ഥിച്ച് നോര്‍ക്ക

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പി വി ബാലചന്ദ്രന്റെ അന്ത്യം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.വയനാട് മുൻ ഡി.സി.സി അധ്യക്ഷനും കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗവുമായിരുന്നു. അഭിപ്രായ ഭിന്നതെ തുടർന്ന് പി.വി ബാലചന്ദ്രൻ 2021 ഒക്ടോബർ അഞ്ചിന് കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേർന്നത്.

ALSO READ:ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ? ഒടുവിൽ കേരളത്തിൽ തന്നെ തുടക്കമിട്ട് സുപ്രീം ഡെകോർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News