ഷൊർണുരിൽ ട്രെയിനിൽ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Pinarayi Vijayan

ഷൊർണുരിൽ ട്രെയിനിൽ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിക്കാനിടയായ സംഭവം ദുഃഖകരമെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

Also read:ജീവനക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ നല്‍കുന്നത് പുല്ലുവില; ഇനിയും പൊലിയുന്നത് എത്ര ജീവനുകള്‍?

ഇന്ന് വൈകീട്ട് ഷൊർണുരിലാണ് അപകടം ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ട്രാക്കും പരിസരവും വൃത്തിക്കുകയായിരുന്ന നാല് തൊഴിലാളികളാണ് ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ക്ലീനിംഗിന് നിയോഗിച്ചത് സ്പീഡ് റെയില്‍വെ ട്രാക്ക് ക്ലീനിംഗ് നടത്തുന്നവരെ അല്ല. ക്ലീനിംഗിന് പരിചയമില്ലാത്ത കരാര്‍ ജീവനക്കാരെ നിയോഗിച്ചത് റെയില്‍വേ ഉദ്യോസ്ഥരുടെ അലംഭാവമാണ്. മരിച്ച 4 കരാര്‍ ജീവനക്കാരും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ക്ലീനിംഗ് ജോലി ചെയ്യുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News