റെയിൽവേ ട്രാക്കിൽ ശുചീകരണത്തിനിടെ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം കാണിച്ചാണ് കത്തയച്ചത്. റെയിൽവേ കരാർ ജീവനക്കാരുടെ സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കണം എന്നും കത്തിൽ പറയുന്നു.
ഷോർണൂർ റെയിൽവേ ട്രാക്കിൽ ശുചീകരണത്തിനിടെ രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോ കൃത്യമായ ബോധവൽക്കരണമോ ഇല്ലാതെയാണ് റെയിൽവേ ട്രാക്കിൽ തൊഴിലാളികൾ ശുചീകരണം നടത്തിയത്.
Also read:അപകടത്തിൽപ്പെട്ട് അര മണിക്കൂറോളം റോഡിൽ കിടന്നു; യുവാവിന് ദാരുണാന്ത്യം
സംഭവത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും, റെയിൽവേ ശുചീകരണത്തിന് എത്തുന്ന കരാർ ജീവനക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങളും ബോധവൽക്കരണവും കൃത്യമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. തിരുവനന്തപുരത്ത് റെയിൽവേ ഭൂമിയിലെ ഓട വൃത്തിയാക്കുന്നതിനിടെ ആമയിഴഞ്ചാൻതോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മരണമടക്കം പരാമർശിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. കരാർ തൊഴിലാളികളുടെ മരണത്തിൽ വിശദീകരണമൊ, അനുശോചനമൊ കേന്ദ്ര മന്ത്രാലയത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here