കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടാക്കി മാറ്റിയത് എൽ ഡി എഫെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

ചേലക്കരയില്‍ എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനായെത്തിയ മുഖ്യമന്ത്രിക്ക് ആവേശ്വജ്ജലമായ വരവേൽപ്പാണ് ജനങ്ങള്‍ നൽകിയത്. കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്ത നാടാക്കി മാറ്റിയത് എൽ ഡി എഫ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read:ഇന്ത്യന്‍ പനോരമയില്‍ സവര്‍ക്കര്‍ സിനിമയെ ഉദ്ഘാടന ചിത്രമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു

വികസനത്തില്‍ രാജ്യത്ത് മാതൃകയായ സംസ്ഥാനമാണ് കേരളം. എന്നാല്‍ വയനാടിന് ഇതുവരെ ദുരിതാശ്വാസം നല്‍കാത്ത കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. സ്വര്‍ണ്ണക്കടത്തും ഹവാല പണവും തടയുകയെന്നത് സര്‍ക്കാര്‍ ചുമതലയാണെന്നും മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് സംഘപരിവാറുംകോണ്‍ഗ്രസ്സും ചേര്‍ന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:‘വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുത്’: ഹൈക്കോടതി

20 ലക്ഷം തൊ‍ഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന വാഗ്ദാനം നടപ്പിലാക്കും. 2025 നവംബര്‍ 1ന് മുമ്പ് അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ചേലക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രതീപിനെ വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

News Summary- CM Pinarayi Vijayan inaugurated the LDF election convention at Chelakkara

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News