പൊതുജന പരാതികളിൽ വേഗത്തിലുള്ള പരിഹാരം, ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് പുനരാരംഭിക്കും; മുഖ്യമന്ത്രി

CM PINARAYI

പൊതുജനങ്ങളുടെ പരാതികളിൽ കാര്യക്ഷമതയോടെയും വേഗത്തിലും ഇടപെടുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് പുനരാരംഭിക്കുന്നതായി അറിയിച്ച് മുഖ്യമന്ത്രി. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023-ൽ താലൂക്ക് ആസ്ഥാനങ്ങളിൽ നടത്തിയിരുന്ന അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ നടത്തുമെന്നും ചുമതലകൾ ലഭിച്ച മന്ത്രിമാർ ഇതിനു നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

ALSO READ: ‘ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:

പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിലായി അദാലത്തുകൾ സംഘടിപ്പിച്ചത്. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്തും നടത്തിയിരുന്നു.

ഇതിന്റെ തുടർച്ച ഡിസംബർ 9 മുതൽ ജനുവരി 13 വരെ നടത്തുകയാണ്. ഈ താലൂക്ക് അദാലത്തുകളുടെ നേതൃപരമായ ചുമതലകൾ വിവിധ മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്. ഭൂമി സംബന്ധമായ വിഷയങ്ങൾ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ, വയോജന സംരക്ഷണം, റവന്യു റിക്കവറി, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പരാതികൾ അദാലത്തുകളിൽ പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News