യൂത്ത് പ്രൊഫഷണൽ മീറ്റ്; പ്രൊഫഷണലുകൾക്കു വേണ്ടി ഡി വൈ എഫ് ഐ ഇത്തരമൊരു വേദിയൊരുക്കുന്നത് പ്രശംസനീയമാണ്: മുഖ്യമന്ത്രി

DYFI Youth Professional Meet

പ്രൊഫഷണലുകൾക്കു വേണ്ടി ഡിവൈഎഫ്ഐ യൂത്ത് പ്രൊഫഷണൽ മീറ്റ് പോലൊരു വേദിയൊരുക്കുന്നുവെന്നത് ഏറെ പ്രശംസനീയമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് പ്രൊഫഷണല്‍ മീറ്റ് ഉദ്‌ഘാടനം ചെയ്തതിനെ പറ്റിയുള്ള ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി കുറിച്ചു. പ്രൊഫഷണലുകളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനൊപ്പം നാടിന്റെ സമഗ്രമായ മുന്നേറ്റത്തിനാവശ്യമായ ഇടപെടലുകൾ നടത്താൻ പ്രൊഫഷണൽ മീറ്റിലെ സംവാദങ്ങൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

Also Read: മാധ്യമങ്ങൾക്ക് വ്യക്തി വിരോധമില്ല രാഷ്ട്രീയ വിരോധമാണുള്ളത്; എം ബി രാജേഷ്

ജില്ലകളിൽ നിന്ന് വിവിധ പ്രൊഫഷണൽ മേഖലകളെ പ്രതിനിധീകരിച്ച് അറുനൂറ് പ്രതിനിധികൾ മീറ്റിൽ പങ്കാളികളായി. പ്രൊഫഷണൽ മേഖലയിലെ വിവിധ വിഷയങ്ങളെ പറ്റി മീറ്റ് ചർച്ച ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News