ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ചിട്ടുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ആരോപണത്തില്‍ മുഖ്യമന്ത്രി കര്‍ശന നിലപാടാണ് സ്വീകരിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ആരോപണത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. പി. ശശിക്കെതിരെ ആരോപണം ഉണ്ടെങ്കില്‍ അതുള്‍പ്പെടെ സര്‍ക്കാര്‍ പരിശോധിക്കും. ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം. എന്നാല്‍ ആരോപണം ഉന്നയിച്ചതു കൊണ്ടു മാത്രം ഒരാള്‍ കുറ്റക്കാരനാകില്ല.
ALSO READ: സുജിത്ത് ദാസിനെതിരായ സ്വർണക്കടത്ത് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്
തനിയ്‌ക്കെതിരെയും പണ്ട് ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പിന്നീട് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ പി.വി. അന്‍വര്‍ പരസ്യ പസ്താവന നടത്തിയത് ശരിയോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നും ഇക്കാര്യങ്ങളെയെല്ലാം സര്‍ക്കാര്‍ അതിജീവിച്ചു മുന്നോട്ടു പോകുമെന്നും പി.വി. അന്‍വറിന്റെ ഈ ആരോപണം മുന്നണിയെ ബാധിക്കില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ 8 വര്‍ഷമായി എല്‍ഡിഎഫ് ഭരണം തുടരുന്നു. ഇനിയും ഭരണത്തുടര്‍ച്ച ലഭിക്കും. എന്നാല്‍, ചിലര്‍ എല്‍എഫ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെന്നും ഇത് പരിശോധിക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here