‘എല്ലാവരും ഫിറ്റായിരിക്കണം, മറ്റേ ഫിറ്റല്ല’, ചിരി പടർത്തി മുഖ്യമന്ത്രി

എല്ലാവരും ഫിറ്റായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റേ ഫിറ്റല്ല, ആരോഗ്യപരമായി ഫിറ്റായി ഇരിക്കുക എന്നാണ് ഉദ്ദേശിച്ചതെന്നും പിന്നാലെ കമൻ്റ്. ഇതോടെ സദസിലും വേദിയിലും ചിരിയായി. മറ്റേ ഫിറ്റിനെതിരെയാണ് നമ്മളിപ്പോൾ നല്ലരീതിതയിൽ ക്യാമ്പയിൻ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കളിക്കളങ്ങൾ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തദ്ദേശ വകുപ്പ് ഗൗരവത്തോടെ പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.പുതിയ കളിക്കളങ്ങൾ നിർമ്മിക്കുമ്പോൾ കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി അബ്ദുറഹ്മാൻ അദ്ധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ വിശിവൻകുട്ടി, ആൻ്റണി രാജു എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News