ചലച്ചിത്ര അവാർഡ് ആരോപണം; അന്വേഷണം നടത്താൻ ഉത്തരവിട്ട് മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ഉയർന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദേശം. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയിൽ ആണ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി എടുത്തിരിക്കുന്നത്.

also read: ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്കിനെ ചോദ്യം ചെയ്യൽ തുടരുന്നു

‘19-ാം നൂറ്റാണ്ടിന്’ അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണമാണ് വിനയൻ ഉയർത്തിയത്. ആരോപണം ശരിവെക്കുന്ന തരത്തിൽ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയൻ പുറത്തു വിട്ടിരുന്നു. ഇവ പരാതിക്കൊപ്പം തെളിവായി നൽകുകയും ചെയ്തു. അവാർഡ് നിർണയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും ആരോപണങ്ങൾ ഉയർന്നു. എന്നാൽ, അവാർഡ് നിർണയത്തിൽ പുനഃപരിശോധിക്കില്ലെന്നും രഞ്ജിത് അവാർഡ് നിർണയത്തിൽ ഇടപെട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു.

also read: മോന്‍സണ്‍ മാവുങ്കല്‍ കേസ്; കെ സുധാകരന്റെ ഡ്രൈവറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News