വഖഫ് വിഷയത്തിൽ കേന്ദ്രം നടത്തുന്നത് വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം, പക്ഷേ ആരെയും ഒഴിപ്പിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചു; മുഖ്യമന്ത്രി

pinarayi vijayan

വഖഫ് വിഷയത്തിൽ കേന്ദ്രം നടത്തുന്നത് വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾക്ക് എതിരായ നിലപാടിൻ്റെ ഭാഗമാണ് വഖഫ് ഭേദഗതി ബിൽ. സഖ്യകക്ഷികളിൽ നിന്ന് തന്നെ ബിജെപി എതിർപ്പ് നേരിടേണ്ടി വന്നു. എന്നാൽ, മുനമ്പം പ്രശ്നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടെന്നും ആരെയും ഒഴിപ്പിക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒഴിപ്പിക്കരുതെന്ന സർക്കാർ നിലപാട് വഖഫ് ബോർഡും അംഗീകരിച്ചെന്നും ഇതിൻ്റെ നിയമപരമായ സാധുതയ്ക്ക് വേണ്ടിയാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയുടെ നികുതി അടയ്ക്കുന്നതിനുള്ള സ്റ്റേ മാറിക്കിട്ടാൻ ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചു.

ALSO READ: ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തേക്ക് ഇനി ഇല്ല, പാർട്ടിയിലെ പ്രശ്നങ്ങൾ പറയണ്ടിടത്ത് പറയും; വി മുരളീധരൻ

കാലങ്ങളായി അവിടെ താമസിക്കുന്നവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുള്ളവരല്ല. എന്നാൽ, വഖഫിൻ്റെ ഭൂമി വഖഫ് ബോർഡിന് അവകാശപ്പെട്ടതെന്നാണ് നിയമം. ഈ സാഹചര്യത്തിലാണ് മുനമ്പം പ്രശ്നം സർക്കാർ ഗൗരവമായി പരിശോധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദശാബ്ദങ്ങളായി താമസിക്കുന്നവരുടെ സംരക്ഷണം ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്തത്. സമരക്കാർ ഇപ്പോൾ സർക്കാർ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. പ്രശ്നത്തെ യോജിപ്പോടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News