‘സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റം’; മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് വലിയ മുന്നേറ്റമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. നിയസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത് .

Also Read:വാഴകള്‍ വെട്ടിമാറ്റിയ സംഭവം; കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

അതേസമയം, കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം നല്ല രീതിയില്‍ മാറിയെന്നും എ ഐ ക്യാമറ വിവാദത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കെല്‍ട്രോണ്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പി രാജീവ് നിയസഭയില്‍ പറഞ്ഞു. എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തിയിട്ടുണ്ട്.വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

Also Read:ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; ഭേദഗതി ബില്ല് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത് നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും സഭയിൽ വ്യക്തമാക്കി. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News