കേന്ദ്രസർക്കാർ റബ്ബറിന് സബ്സിഡി നൽകുന്നില്ല; മുഖ്യമന്ത്രി

കേരളത്തിന്റെ റബ്ബർമേഖലയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി.പത്തനംതിട്ട ജില്ലയിലെ വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കോട്ടയം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റബ്ബർ കൃഷി ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്, വലിയ വില തകർച്ച റബ്ബർ നേരിടുന്നത്തിന്റെ അവസ്ഥക്ക് കാരണം ഉദാരവൽക്കരണ നയം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് വിപണിയിൽ ഇടപെടാൻ കഴിയുന്ന നയം കേന്ദ്രം അട്ടിമറിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര റബ്ബർ ഉൽപാദനം കുറഞ്ഞു,കേന്ദ്രസർക്കാർ റബ്ബർ സബ്സിഡി നൽകുന്നില്ല എന്നും റബറിനെ കാർഷിക ഉൽപാദനമായി കണക്കാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാൻ സാധിക്കുന്നില്ല,രാജ്യത്തെ ടയർ നിർമ്മാണ കുത്തകകൾക്കായി റബറിന്റെ വില ഇടിച്ചു താഴ്ത്തുന്നുവെന്നും റബർ കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന വെട്ടിപ്പാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരം

CCI യുടെ കണ്ടെത്തലാണിത്, ടയർ വില വർധിപ്പിക്കുന്നതിനായി ടയർ കമ്പനികൾ ഒത്തുകളിക്കുകയാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തിൻറെ റബ്ബർ മേഖലയെ തീർത്തും അവഗണിക്കുന്ന നിലയാണ് കേന്ദ്രം സ്വീകരിക്കുന്നത്അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി വ്യാപിക്കുന്നതിന് നടപടികൾ എടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർഷക വിരുദ്ധമായ ഒരു ബിൽ കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചു.ഈ ബില്ല് പാസായാൽ തോന്നുന്ന പോലെ റബ്ബറിന് വില ഈടാക്കാൻ കേന്ദ്രസർക്കാറിന് സാധിക്കും,റബ്ബറിന് വില സ്ഥിരത ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം നടപ്പാക്കാൻ കേന്ദ്ര റബ്ബർ ബോർഡ് അനുവദിക്കുന്നില്ല.റബ്ബർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാറിന്റെ നടപടി ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നുവെന്നും ഇതിൽ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചതെന്നുംഇതിനെതിരെ ശക്തമായ പ്രതിഷേധവും ബദൽ മാർഗ്ഗങ്ങളുമാണ് സംസ്ഥാന സർക്കാർ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: നവകേരള സദസ് ഇന്ന് പത്തനംതിട്ട ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News