സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി കെ–സ്‌മാർട്ട് കേരളപ്പിറവി ദിനത്തിൽ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 1 നു കൊച്ചിയിൽ പദ്ധതി ഉദ്‌ഘാടനം ചെയ്യും. സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്.‘സന്തോഷവാന്മാരായ പൗരന്മാരും ജീവനക്കാരും’ എന്നതാണ് കെ–സ്‌മാർട്ടിന്റെ മുദ്രാവാക്യം. കേരള സൊല്യൂഷൻ ഫോർ മാനേജ്‌മെന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്‌ഫർമേഷൻ ആപ്ലിക്കേഷൻവഴി സർക്കാർ സേവനങ്ങളെല്ലാം ആപ്പിൽ ലഭ്യമാക്കുന്നതാണ് കെ–-സ്‌മാർട്ട്.
ALSO READ:ചാണ്ടി ഉമ്മന്‍ ഇന്ന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യും
ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകൾ നൽകാനും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും ഇതിനു സൗകര്യമുണ്ട്. ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത 30 തോളം സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ ജനുവരി മുതൽ പരീക്ഷണത്തിലാണ്. ആദ്യ ഘട്ടത്തിൽ 10 മോഡ്യൂളിലെ സേവനമായിരിക്കും ലഭ്യമാകുക. സേവന തലത്തിലെ അഴിമതി ആക്ഷേപത്തിന് ഇതിലൂടെ നിയന്ത്രണമുണ്ടാകും.വ്യാപാര, വാണിജ്യ ലൈസൻസുകൾ, വസ്‌തുനികുതി, പൊതുജന പരാതി പരിഹാരം, വിപുലമായ ധനസേവനങ്ങൾ, മനുഷ്യവിഭവ പരിപാലനം, കെട്ടിട നിർമാണ പ്ലാൻ അംഗീകരിക്കൽ തുടങ്ങിയവയായിരിക്കും പദ്ധതിയിലൂടെ ആരംഭിക്കുക. മൊബൈൽ ഫോൺ വഴി ഇവ ലഭ്യമാകും. ജീവനക്കാർക്ക് ഓഫീസ് ജോലികൾ മൊബൈൽ ഫോണിലൂടെ നിർവഹിക്കാൻ കഴിയും.
ALSO READ:സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും
കൂടാതെ അപേക്ഷ നൽകാതെ തന്നെ പൗരന് ആവശ്യമായ സർട്ടിഫിക്കറ്റു കൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് കെ–സ്‌മാർട്ട് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഓരോ ഘട്ടത്തിലും ആവശ്യമായ സർക്കാർ സർട്ടിഫിക്കറ്റുകൾ ആപ്ലിക്കേഷൻ സ്വമേധയാ തയ്യാറാക്കും. ആവശ്യമനുസരിച്ച് ഡൗൺലോഡ് ചെയ്യാനാൻ കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here