കരുതലും കൈത്താങ്ങും; താലൂക്ക് തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

cm

സംസ്ഥാനത്തെ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കരുതലും കൈത്താങ്ങും താലൂക്കതല അദാലത്തിന് തിങ്കളാഴ്ച (ഡിസംബര്‍ 9 ) തുടക്കമാവും. ഗവ. വിമെന്‍സ് കോളേജില്‍ രാവിലെ ഒന്‍പതിന് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ALSO READ: ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളില്‍ തിളങ്ങി കേരളം, ഇത്തവണ സ്വന്തമാക്കിയത് രണ്ട് പുരസ്‌കാരങ്ങള്‍

ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ആന്റണി രാജു എംഎല്‍എ, എംപിമാരായ ഡോ. ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹിം, മേയര്‍ ആര്യാ രാജേന്ദ്രന്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, വി.ശശി, എം.വിന്‍സെന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വഴുതക്കാട് ഡിവിഷന്‍ കൗണ്‍സിലര്‍ രാഖി രവികുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവരും പങ്കെടുക്കും.

ALSO READ: ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച ബിഹാറി കുടുംബം എത്തിപ്പെട്ടത് നിബിഡ വനത്തില്‍; ഒടുവില്‍ സംഭവിച്ചത്!

ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷം വിമന്‍സ് കോളേജില്‍ നടക്കുന്ന തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കും. തിരുവനന്തപുരത്തിനു പുറമെ പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലും അദാലത്തുകള്‍ തിങ്കളാഴ്ച തുടങ്ങും.

സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തൽസമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്ത് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഡിസംബർ 9 ന് ആരംഭിക്കുന്ന
താലൂക്ക്തല അ​ദാലത്തുകൾ ജനുവരി 13 വരെ നീണ്ട് നിൽക്കും.

പരാതി സമർപ്പിക്കേണ്ടത് എങ്ങനെ

karuthal.kerala.gov.in എന്ന സൈറ്റ് മുഖാന്തിമാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാർക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെൻ്റർ വഴിയോ താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡെസ്ക് വഴിയോ പരാതികൾ സമർപ്പിക്കാം

കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളിൽ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് മുഖാന്തിരവും പരാതികൾ സമർപ്പിക്കാവുന്നതാണ്.

പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ ജില്ലാ കളക്ട്രേറ്റുകളിൽ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോർട്ടൽ വഴി അയച്ച് നൽകും. പരാതികൾ പരിശോധിച്ച് വകുപ്പുകൾ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അതേ പോർട്ടൽ വഴി തിരികെ നൽകും.

07/ 12/ 2024 വരെ ആകെ 8336 പരാതികളാണ് ലഭിച്ചത്.

തിങ്കളാഴ്ച്ച രാവിലെ തിരുവനന്തപുരം താലൂക്ക്തല അദാലത്ത് ഗവൺമെൻ്റ് വിമൺസ് കോളേജിൽ നടക്കും. മുഖ്യമന്തി പിണറായി വിജയൻ താലൂക്ക്തല അദാലത്തിൻ്റെ സംസ്ഥാനതല ഉത്ഘാടനം നിർവഹിക്കും.

തിങ്കൾ / ചൊവ്വ ദിവങ്ങളിലെ താലൂക്ക് തല അദാലത്തിൻ്റെ വിശദാംശങ്ങൾ ഇങ്ങനെ

9/12/ 2024 – തിരുവനന്തപുരം താലൂക്ക്
സ്ഥലം – ഗവ: വിമൻസ് കോളേജ്
പങ്കെടുക്കുന്ന മന്ത്രിമാർ : വി ശിവൻകുട്ടി, ജി ആർ അനിൽ

9/12/ 2024 – കോഴഞ്ചേരി താലൂക്ക്
സ്ഥലം – റോയൽ ഓഡിറ്റോറിയം പത്തനംത്തിട്ട
പങ്കെടുക്കുന്ന മന്ത്രിമാർ : വീണാ ജോർജ്ജ്, പി. രാജീവ്

9 /12/ 2024 – കോഴിക്കോട് താലൂക്ക്
സ്ഥലം – പി കൃഷ്ണപിള്ള മെമ്മോറിയൽ ഹാൾ കോവൂർ
പങ്കെടുക്കുന്ന മന്ത്രിമാർ : പി.എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രൻ

9 /12/ 2024 – കോട്ടയം താലൂക്ക്
സ്ഥലം – ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ
പങ്കെടുക്കുന്ന മന്ത്രിമാർ : റോഷി അഗസ്റ്റിൻ , വി എൻ വാസവൻ

9 /12/ 2024 – കണ്ണൂർ താലൂക്ക്
സ്ഥലം – കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാൾ
പങ്കെടുക്കുന്ന മന്ത്രിമാർ : രാമചന്ദ്രൻ കടന്ന പള്ളി , ഒ ആർ കേളു , പി. പ്രസാദ്

10/ 12 / 2024 – നെയ്യാറ്റിൻക്കര താലൂക്ക്
സ്ഥലം – എസ് എൻ ഓഡിറ്റോറിയം
പങ്കെടുക്കുന്ന മന്ത്രിമാർ : വി. ശിവൻകുട്ടി , ജി ആർ അനിൽ

10/ 12 / 2024 – തലശേരി താലൂക്ക്
സ്ഥലം – കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ടൗൺ ഹാൾ
പങ്കെടുക്കുന്ന മന്ത്രിമാർ : രാമചന്ദ്രൻ കടന്ന പള്ളി , ഒ ആർ കേളു , പി . പ്രസാദ്

10/ 12 / 2024 – മല്ലപ്പള്ളി താലൂക്ക്
സ്ഥലം – സെൻ്റ് ജോൺസ് ബദനി ഓർത്തഡോക്സ് ചർച്ച് മല്ലപ്പള്ളി
പങ്കെടുക്കുന്ന മന്ത്രിമാർ : വീണാ ജോർജ്ജ് , പി. രാജീവ്

10/12/ 2024 – വൈക്കം താലൂക്ക്
സ്ഥലം – സെൻ്റ് മേരീസ് ചർച്ച് പാരീഷ് ഹാൾ വൈക്കം
പങ്കെടുക്കുന്ന മന്ത്രിമാർ – റോഷി അഗസ്റ്റിൻ വി എൻ വാസവൻ

10/ 12/ 2024 – വടകര താലൂക്ക്
സ്ഥലം – വടകര മുനിസിപ്പൽ ടൗൺ ഹാൾ
പങ്കെടുക്കുന്ന മന്ത്രിമാർ – പി.എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രൻ

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും)

സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ

കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി)

വയോജന സംരക്ഷണം

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ

മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ

പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം

പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും

റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്)

കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ

വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ

തണ്ണീർത്തട സംരക്ഷണം

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്

എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ

പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

പരിഗണിക്കാത്ത വിഷയങ്ങൾ

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ

ലൈഫ് മിഷൻ

ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷയങ്ങൾ

വായ്പ എഴുതി തള്ളൽ

പോലീസ് കേസുകൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള)

ജീവനക്കാര്യം (സർക്കാർ)

റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തി.

അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ പല ഘട്ടങ്ങളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമാനമായ പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News