തലയെടുപ്പോടെ, സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി പൊലീസ് സ്റ്റേഷന്

സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2023ലെ മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പൊലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പൊലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനും പങ്കിട്ടു.ക്രമസമാധാന വിഭാഗം എഡിജിപിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

ALSO READ: പ്രായം തളര്‍ത്താത്ത ശബ്ദ മാധുര്യം; അയ്യപ്പസന്നിധിയില്‍ ഹരിവരാസനം പാടി കൈതപ്രം ദാമോദരന്‍ നമ്പൂതിരി

വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങൾ, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സ്റ്റേഷൻ മികവ് കാട്ടിയതായി സമിതി വിലയിരുത്തി. അറസ്റ്റ്, കേസന്വേഷണം, അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള പെരുമാറ്റം, കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടി എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവർത്തനങ്ങളും പുരസ്കാര നിർണയത്തിന് മാനദണ്ഡമായി.

ALSO READ: എനിക്ക് ഇത്രയും നല്ല അനുഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല; ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു

കൂടാതെ,സോഫ്‌റ്റ്‌വെയറുകളിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയതും കേസുകളിൽ കൃത്യമായി കുറ്റപത്രം സമർപ്പിച്ചതും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകിയതുമെല്ലാം സ്റ്റേഷൻ്റെ മികവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News