25 വർഷം മുൻപ് വിറ്റുപോയ കാർ അച്ഛന് സമ്മാനമായി നൽകി മക്കൾ

മാതാപിതാക്കൾക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകി, അവരുടെ സന്തോഷം മക്കള്‍ കണ്ടാസ്വദിക്കാറുണ്ട്. സർപ്രൈസായി നൽകുന്ന സമ്മാനങ്ങൾ പലപ്പോഴും അവരെ അത്ഭുതപ്പെടുത്താറുമുണ്ട്.ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ അത്തരത്തിലൊരു സർപ്രൈസ് ഒരുക്കി അച്ഛനെ ഞെട്ടിച്ചിരിക്കുകയാണ് സഹോദരങ്ങൾ.

തൃശ്ശൂർ നെട്ടിശേരി സ്വദേശികളായ അജിത്തും സുജിത്തുമാണ് പിതാവായ അച്യുതൻ നായർക്ക് സർപ്രൈസ് നൽകിയത്. 25 വർഷം മുൻപ് വിറ്റുപോയ 1959 മോഡൽ അംബാസഡറാണ് ഇവർ അച്ഛന് സമ്മാനിച്ചത്.23 വർഷം പരിപാലിച്ചിരുന്ന കാറാണ് 84-ാം വയസ്സിൽ മക്കൾ അച്ഛന് തിരികെ നൽകിയത്.

മുറ്റത്ത് വണ്ടി വന്നപ്പോൾ അച്യുതൻ നായർക്ക് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല.പിന്നീട് അംബാസഡറിനെ സൂക്ഷമമായി നോക്കിയപ്പോഴാണ് തൃശൂർ റജിസ്ട്രേഷൻ നമ്പർ കാണുന്നത്.ഇതോടെ പഴയകാലത്തിന്റെ ഓർമകളിലേക്ക് അച്യുതൻ നായർ ഡ്രൈവ് ചെയ്തു.

വളരെ നാളത്തെ പരിശ്രമത്തിനു ശേഷമാണ് അജിത്തും സുജിത്തും കാർ കണ്ടെത്തുന്നത്.കാറുമായി അച്യുതൻ നായർക്കുള്ള ആത്മബന്ധത്തെ പറ്റി അറിഞ്ഞതോടെ കാർ നൽകാൻ കാറുടമയും സമ്മതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News