എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം പരിഹരിക്കുന്നതിനായി നടത്തിയ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതായി മക്കൾ ഹൈക്കോടതിയെ അറിയിച്ചു.മുതിര്‍ന്ന അഭിഭാഷകൻ്റെ മധ്യസ്ഥതയിലുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്.
മക്കൾ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍എന്‍ സുഗുണപാലനെ മധ്യസ്ഥനായി നിയോഗിച്ചത്. എന്നാൽ ഇന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോൾചര്‍ച്ച പരാജയമെന്ന് ഇരുപക്ഷവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കുകയായിരുന്നു.
ALSO READ; ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐഎഫ്എഫ്കെ ഫേവറൈറ്റ്‌സ് പാക്കേജ്
തുടർന്ന് എംഎം ലോറന്‍സിന്റെ മകൾ ആശ സമർപ്പിച്ച അപ്പീല്‍ ഹർജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി.പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാൻ നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ENGLISH NEWS SUMMARY: The Childrens of MM Lawrence informed the High Court that the mediation talks conducted to resolve the dispute over the release of his dead body for medical studies failed.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here