തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ, തിരുവമ്പാടി ദേവസ്വത്തിനും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡ്

തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെയും സുരേഷ്ഗോപിയേയും കുറ്റപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പൂരം അലങ്കോലമാക്കിയതിൻ്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിൻ്റെ ആശാസ്യമല്ലാത്ത സമ്മർദ്ദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പൂരം അലങ്കോലപ്പെട്ടപ്പോൾ പൂരം നടത്തിപ്പുമായോ തിരുവമ്പാടി ദേവസ്വവുമായോ ബന്ധമില്ലാത്തവരെയാണ് ചർച്ചയിൽ കൊണ്ടുവന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ALSO READ: വയനാട് ചൂരൽമല ദുരന്തം, ബിജെപി നേതാവ് വി മുരളീധരൻ്റേത് മനുഷ്യത്വ വിരുദ്ധവും ക്രൂരവും നീചവുമായ പ്രസ്താവന; ബിനോയ് വിശ്വം

സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. പൂര നഗരിയിലുണ്ടായ ആശയക്കുഴപ്പങ്ങൾക്കിടെ പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചെന്നും പിന്നീട് താൻ ഇടപെട്ട് എല്ലാം ശരിയാക്കി എന്ന അസത്യ വാർത്തയും സുരേഷ്ഗോപി പ്രചരിപ്പിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നു എന്ന ആരോപണം ശരിവെക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, വരും വർഷത്തെ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News