അവധി ദിനങ്ങളിൽ എല്ലാ താലൂക്ക് ഓഫീസുകളിലും പകലും രാത്രിയും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ; നിർദേശം നൽകി കളക്ടർ

അനധികൃതമായി മണ്ണ്, മണൽ, പാറ എന്നിവ ഖനനം ചെയ്യുവാനും കടത്താനും നിലം, തണ്ണീർത്തടങ്ങൾ നികത്താനും സാധ്യതയുള്ളത് പൊതുഅവധി ദിവസങ്ങളിൽ ആണ്. ആഗസ്റ്റ് 27 മുതൽ 31 വരെ പൊതുഅവധിയായതിനാൽ അനധികൃതമായ ഖനനങ്ങൾ തടയുവാൻ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് കർശന നടപടികൾക്ക് നിർദേശം നൽകി.

also read: ‘മികച്ച നടനാവാൻ ജോജു, നടിയാവാൻ രേവതി’, മിന്നൽ മുരളിയും നായാട്ടും ബഹുദൂരം മുന്നിൽ: ദേശീയ പുരസ്‌കാരങ്ങളിലെ മലയാളി സാന്നിധ്യം

എല്ലാ താലൂക്ക് ഓഫീസുകളിലും പകലും രാത്രിയും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുന്നതിനും പരിശോധനയ്ക്കുള്ള സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും തഹസിൽദാർമാർക്കാണ് നിർദേശം നൽകിയത്.

also read:പെറ്റ് സ്റ്റോറിൽ അത്‌ഭുതകാഴ്ച്ചയായി ഇരുതലയുള്ള പാമ്പിൻകുഞ്ഞ്
ഈ ദിവസങ്ങളിൽ സ്‌ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കൺട്രോൾ റൂമുകളിൽ ലഭിക്കുന്ന പരാതികളിന്മേൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് തഹസിൽദാർമാരും റവന്യൂ ഡിവിഷണൽ ഓഫീസർമാരും ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News