പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു. പിജിയും മാധ്യമലോകവും എന്ന വിഷയത്തില്‍ ചിന്ത വാരികയുടെ മാനേജര്‍ കെ എ വേണുഗോപാലന്‍ അനുസ്മരണപ്രഭാഷണം നടത്തി. പിജിയുടെ സാഹിത്യവായന എന്ന വിഷയത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായ സ്റ്റാലിന്‍ കെ സംസാരിച്ചു.

READ ALSO:പ്രാദേശിക സര്‍ക്കാരിനോടുള്ള മികച്ച സമീപനം വികസനത്തിന് വഴിവെക്കുന്നു: മുഖ്യമന്ത്രി

ജില്ലാ പ്രസിഡന്റ് കെ ജി സൂരജ് അധ്യക്ഷനായ ചടങ്ങില്‍ എ ജി ഒലീന, പി എന്‍ സരസമ്മ, എസ് രാജശേഖരന്‍, വി സീതമ്മാള്‍, എന്‍ കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് രാഹുല്‍ സ്വാഗതവും ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പാറയ്ക്കല്‍ നന്ദിയും പറഞ്ഞു.

READ ALSO:ഗാസയിൽ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News