മാടായി കോളേജ് വിവാദം; കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി

MADAYI COLLEGE

മാടായി കോളേജ് വിവാദം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി.ഇരു വിഭാഗവുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും എല്ലാവർക്കും പറയാനുള്ളത് കേൾക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കെ പി സിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ,കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ ജയന്ത്,അബ്ദുൾ മുത്തലിബ് എന്നിവരാണ് കണ്ണൂരിൽ എത്തിയത്.പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കെ സുധാകരൻ അനുകൂലികളെയും എം കെ രാഘവൻ അനുകൂലികളെയും കണ്ണൂർ ഡിസിസിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എം കെ രാഘവൻ എംപി ഉൾപ്പെടെ എല്ലാവർക്കും പറയാനുള്ളത് കേൾക്കുമെന്നും പരിഹാര നിർദ്ദേശം സമിതി മുന്നോട്ട് വയ്ക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

നിയമന വിവാദം ഗ്രൂപ്പ് യുദ്ധമായി വളർന്ന സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നത് കീറാമുട്ടിയാകും.എം കെ രാഘവൻ എം പി ക്ക് എതിരാണ് കണ്ണൂർ ഡിസിസി കെ പി സി സിക്ക് നൽകിയ റിപ്പോർട്ട്. കണ്ണൂർ ഡിസിസിയുടെ നിലപാടിനെ പരസ്യമായി വിമർശിച്ച് എം കെ രാഘവനും രംഗത്തെത്തിയിരുന്നു.വിഷയം ചർച്ച ചെയ്യാൻ ചേർന്ന ഡിസിസി നേതൃയോഗത്തിലും എം കെ രാഘവനെ അനുകൂലിക്കുന്നവരും സുധാകര അനുകൂലികളും തമ്മിൽ വാക്കേറ്റമുണ്ടായി.പരസ്യ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും ഉപസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News