നൃത്തസംവിധായകനും ഭാര്യയും ചേർന്ന് പണം തട്ടി; നൃത്ത സംഘത്തിന്റെ പരാതിയിൽ കേസെടുത്ത് താനെ പൊലീസ്

dance master remo d'souza

നൃത്തസംവിധായകനും ഭാര്യയും ചേർന്ന് പണം തട്ടിയതായി നൃത്ത സംഘത്തിന്റെ പരാതി. നൃത്തസംവിധായകനായ റെമോ ഡിസൂസയും ഭാര്യ ലിസെല്ലെ ഡിസൂസയും മറ്റ് അഞ്ചുപേരും ചേര്‍ന്ന് 11.96 കോടി രൂപയുടെ വഞ്ചന നടത്തിയതായാണ് പരാതി നൽകിയത്. വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ താനെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read; കൈഞരമ്പ് മുറിക്കുന്ന വീഡിയോ പെണ്‍സുഹൃത്ത് അയച്ചുനൽകി; യുവാവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം ദില്ലിയിൽ

26-കാരനായ ഡാന്‍സറാണ് കേസിനാസ്പദമായ പരാതി നൽകിയത്. പരാതിക്കാരനും സംഘവും 2018 മുതല്‍ 2024 ജൂലൈ വരെയുള്ള കാലയളവിൽ വഞ്ചിക്കപ്പെട്ടതായാണ് എഫ്ഐആറിലുള്ളത്. പരാതിക്കാരായ സംഘം ഒരു ടെലിവിഷന്‍ ഷോയില്‍ പരിപാടി അവതരിപ്പിച്ചിരുന്നു. അതില്‍ അവർ തന്നെ വിജയികളാകുകയും ചെയ്തു.

Also Read; വിവാഹിതനായ കാമുകനോട് തന്നെ കല്യാണം കഴിക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടി; ആന്ധ്രാപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിക്കൊന്നു

റെമോ ഡിസൂസയും ഭാര്യ ലിസെല്ലെയുമടങ്ങുന്ന സംഘം പരിപാടി അവതരിപ്പിച്ച സംഘം തങ്ങളുടേതാണെന്ന് കാണിച്ച് 11.96 കോടി രൂപ സമ്മാനത്തുക തട്ടിയെടുത്തുവെന്നാണ് പരാതിയിൽപറയുന്നത്. ഓം പ്രകാശ് ശങ്കര്‍ ചൗഹാന്‍, രോഹിത് ജാദവ്, ഫ്രെയിം പ്രൊഡക്ഷന്‍ കമ്പനി, വിനോദ് റാവത്ത്, രമേശ് ഗുപത് എന്നിവരാണ് കേസിലെ മറ്റ് പ്രധാന പ്രതികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News