കോൺക്രീറ്റ് സ്ലാബ് വീണ് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു; ഒടുവിൽ രക്ഷപ്പെട്ട് യുവാവ്

കോൺക്രീറ്റ്  സ്ലാബ് വീണ് കുടുങ്ങിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപെടുത്തി. കോൺക്രീറ്റ് തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കരുമാടി സ്വദേശി മിഥുനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 ഓടെയായിരുന്നു അപകടം. പുറക്കാട് പുത്തൻ നടക്കു സമീപം കല്ലുപുരക്കൽ തോപ്പിൽ ബിജുവിൻ്റെ വീടിൻ്റെ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.

also read :മാത്യു ലുക്കിൽ മോഹൻലാൽ ;വീണ്ടും ആവേശത്തിൽ ആരാധകർ

അമ്പലപ്പുഴ എസ്ഐ ടോൾസൺ പി ജോസഫിന്റെ നേതൃത്വത്തിൽ പൊലീസും തകഴി, ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ 20 ഓളം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മിഥുനെ സ്ലാബുകൾക്കിടയിൽ നിന്ന് രക്ഷപെടുത്തുകയായിരുന്നു. ഇതിനു ശേഷം ആംബുലൻസിൽ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. മിഥുന്റെ വലത് കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.

also read :മണർകാട് കവലയിലെ ഗതാഗത കുരുക്ക്: പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്‍റെ മികച്ച തെളിവ്

കോൺക്രീറ്റ് ചെയ്ത സൺഷൈഡിൻ്റെ മുട്ട് മാറ്റുന്നതിനിടെയാണ് സ്ലാബ് തകർന്ന് മിഥുൻ്റെ കാലിൽ വീണത്. സ്ലാബുകൾക്കിടയിൽ കാൽ കുടുങ്ങിക്കിടന്ന മിഥുനെ ഒപ്പമുണ്ടായിരുന്ന ജൻസൺ താങ്ങി നിർത്തുകയും തുടർന്ന് അപകട വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം സുഭാഷ് അമ്പലപ്പുഴ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News