മണിപ്പൂരിൽ സംഘർഷം രൂക്ഷം; പ്രതിഷേധക്കാർ രാജ്ഭവന്റെ പ്രവേശന കവാടത്തിന് നേരെ കല്ലെറിഞ്ഞു

മണിപ്പൂരിൽ സംഘർഷം രൂക്ഷം. സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധം വ്യാപക സംഘർത്തിന് ഇടയാക്കി. ഇംഫാലിൽ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിലും വൻ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ രാജ്ഭവന്റെ പ്രവേശന കവാടത്തിന് നേരെ കല്ലെറിഞ്ഞു. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയും വിദ്യാർത്ഥികൾ ആക്രമണം നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

Also read:കാട്ടാന ആക്രമണം; റിസോർട്ട് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൗബാലിലെ ജില്ലാ ആസ്ഥാനത്ത് ദേശീയ പതാക മാറ്റി മെയ്തെയ് പതാക പ്രതിഷേധക്കാർ ഉയർത്തി. മെയ്തെയ് മേഖലകളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ നടപടി എടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. അതേ സമയം സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News