മണിപ്പൂർ വീണ്ടും കത്തുന്നു; ജിരിബാമിലെ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 11 കുക്കികൾ, മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു

വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ സംഘർഷം രൂക്ഷം.  ഇന്നലെ സിആർപിഎഫ് ക്യാമ്പിന് നേരെ ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് വീണ്ടും സംഘർഷം രൂക്ഷമായത്. ജിരിബാമിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിൽ കുക്കി വിഭാഗത്തിൽപ്പെട്ട 11  പേർ കൊല്ലപ്പെട്ടതോടെ വിവിധയിടങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. പുലർച്ചെ 5 മണി മുതലാണ് പ്രശ്നബാധിതമായ വിവിധയിടങ്ങളിൽ കർഫ്യൂ  ഏർപ്പെടുത്തിയിട്ടുള്ളത്. ജിരിബാമിലെ ബോറോബാക്രയിലുള്ള പോലീസ് സ്റ്റേഷൻ നേരെയും അക്രമികൾ വെടി ഉതിർത്തിരുന്നു. 45 മിനിറ്റ് നീണ്ടുനിന്ന ഈ വെടിവെപ്പിൽ സിആർപിഎഫ് ജവാന്മാർടക്കം പരുക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസമായി മണിപ്പൂരിലെ പല ജില്ലകളിൽ നടത്തിയ തിരച്ചിലിൽ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന പിടിച്ചെടുത്തതായി അസം റൈഫിൾസ് അറിയിച്ചിരുന്നു.

ALSO READ: ജാർഖണ്ഡിൽ നാളെ തീപാറും പോരാട്ടം; ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത് 683 സ്ഥാനാർഥികൾ, ജനവിധി 43 മണ്ഡലങ്ങളിലേക്ക്

ഇതിനു പിന്നാലെ ഇംഫാൽ താഴ്‌വരയിലെ ഒന്നിലധികം സ്ഥലങ്ങളിൽ  അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സംഘർഷം രൂക്ഷമായിട്ടും ബീരേൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വിഷയത്തിൽ മൗനം തുടരുകയാണ്. സംസ്ഥാന സർക്കാർ കുക്കി എംഎൽഎമാരുമായി ചർച്ച നടത്തിയെന്ന കേന്ദ്രസർക്കാർ വാദത്തെ തള്ളി മണിപ്പൂരിൽ നിന്നുള്ള കുക്കി നിയമസഭാംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. വംശീയ കലാപത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചക്കും തങ്ങൾ  തയ്യാറല്ലെന്നും പ്രസ്താവനയിൽ അവർ ചൂണ്ടിക്കാട്ടി. സംഘർഷങ്ങൾ തുടരുമ്പോഴും  സംസ്ഥാനത്ത് സമാധാനം പുന.സ്ഥാപിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാര്യമായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration