“അടുത്തത് യുഡിഎഫ് ഭരണമെങ്കിൽ ലോക കേരളസഭ നടത്തുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം”; നാലാം ലോക കേരള സഭയിൽ പങ്കെടുത്ത് കോൺഗ്രസ് ഘടകം

നാലാം ലോക കേരള സഭയിൽ പങ്കെടുത്ത് കോൺഗ്രസ് ഘടകം. സഭ സമ്മേളനം ബഹിഷ്കരിച്ച് കോൺഗ്രസ് നേതാക്കൾ മാറിനിന്നതും വിമർശിച്ചതും നീതിയുക്തമല്ല. ഒരുപക്ഷേ അടുത്തത് യുഡിഎഫ് ഭരണമെങ്കിൽ, ലോക കേരളസഭ നടത്തുമോ എന്നത് വ്യക്തമാക്കാൻ കോൺഗ്രസ് ബാധ്യസ്ഥരാണെന്നും സമ്മേളനം ബഹിഷ്കരിച്ചവർ നയം വ്യക്തമാക്കണമെന്നും പ്രവാസി കോൺഗ്രസ് സംഘടന തുറന്നടിച്ചു.

Also Read; മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ ബംഗ്ലാവിന് സമീപം തീപിടിത്തം; വീഡിയോ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

നാലാം ലോകകേരള സഭയെ വിമർശിച്ചും സമ്മേളനം ബഹിഷ്കരിച്ചും കേരളത്തിലെ പ്രതിപക്ഷ നേതാക്കൾ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരവധി കോൺഗ്രസ് ഘടകകക്ഷികൾ സഭ സമ്മേളന വേദിയിൽ സാന്നിധ്യമറിയിച്ചത്. പ്രവാസികളുടെ ഉന്നമനത്തിനായുള്ള സമ്മേളന വേദി ബഹിഷ്കരിച്ച് മാറിനിൽക്കുകയോ വിമർശിക്കുകയോ ചെയ്തത് നീതിയുക്തമല്ലെന്നും മാറിനിന്ന് കോൺഗ്രസ് നേതാക്കൾ നയം വ്യക്തമാക്കണമെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറന്നടിച്ചു.

Also Read; നോര്‍ക്ക വ‍ഴി പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി, കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; നാലാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

നിലവിൽ കേരളത്തിൽ പ്രവാസികൾക്കായി ഒരു അടിത്തറ സംസ്ഥാന സർക്കാർ ഉണ്ടാക്കി കഴിഞ്ഞു. ഒരുപക്ഷേ അടുത്തത് യുഡിഎഫ് ഭരണമാണെങ്കിൽ, ലോക കേരളസഭ നടത്തുമോ എന്നത് വ്യക്തമാക്കാൻ, ബാലിശമായ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാക്കൾ ബാധ്യസ്ഥരാണ്. ധൂർത്ത് എന്ന പ്രതിപക്ഷ ആരോപണം അനാവശ്യമാണ്. പ്രവാസി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ലോക കേരളസഭാ വേദി ലോകത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിലനിൽപ്പിനും വികസനത്തിനും പ്രധാന ഘടകമായ പ്രവാസികളുടെ സമ്മേളനം നിലനിർത്തി മുന്നോട്ടു പോകാൻ നിയമപരമായ പരിരക്ഷ നൽകാനും തങ്ങൾ തയ്യാറാണെന്ന് പ്രവാസി കോൺഗ്രസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News