എന്തോ മറച്ചുവെയ്ക്കാൻ ഉള്ളതിനാലാണ് കോൺഗ്രസ്സിന് ഈ പരിഭ്രാന്തി, കോൺഗ്രസ്സിനായി കള്ളപ്പണം അവിടെ എത്തിയിട്ടുണ്ട് ; എം വി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്ടെ പൊലീസ് പരിശോധനയിൽ എന്തോ മറച്ചുവെയ്ക്കാൻ ഉള്ളതിനാലാണ് കോൺഗ്രസിന് പരിഭ്രാന്തിയെന്നും കോൺഗ്രസിനായി കള്ളപ്പണം അവിടെ എത്തിയിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ടെന്നും കള്ളപ്പണം എവിടെ നിന്ന് എങ്ങോട്ട് മാറ്റി എന്നതെല്ലാം ഉടൻ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ അട്ടിമറി ലക്ഷ്യമിട്ടു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ ഒരു തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് വൻതോതിൽ പണം എത്തിച്ചെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

ALSO READ: പാലക്കാട്ടെ പൊലീസ് പരിശോധന, കോൺഗ്രസിൻ്റെ വെപ്രാളം എന്തോ ചീഞ്ഞു നാറുന്നതായി തോന്നിക്കുന്നു.. മാധ്യമ പരിലാളന കുറഞ്ഞാൽ തീരുന്ന ബലൂൺ മാത്രമായി കോൺഗ്രസ് നേതാക്കൾ- ജതിൻ ദാസ് എഴുതുന്നു

തുടർന്ന് പൊലീസ് ഹോട്ടലിൽ പരിശോധനക്കെത്തുകയും കോൺഗ്രസ്‌ നേതാക്കളായ ബിന്ദുകൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരുടെ മുറികളിൽ പരിശോധന നടത്തുകയും ചെയ്തത്. ബിന്ദു കൃഷ്ണയുടെ മുറി പരിശോധിച്ച പൊലീസ് തുടർന്ന് ഷാനി മോൾ ഉസ്മാൻ്റെ മുറിയിൽ പരിശോധനക്കെത്തിയപ്പോൾ വനിതാ പൊലീസ് ഇല്ലെന്ന കാരണം പറഞ്ഞ് ഷാനിമോൾ പരിശോധന തടയുകയും പിന്നീട് പരിശോധനക്ക് വനിതാ പൊലീസിനെ പൊലീസ് എത്തിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടെയില്ലെന്ന വാദവും ഉയർത്തി കോൺഗ്രസ് നേതാക്കൾ പരിശോധന മന.പൂർവം വൈകിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. തുടർന്ന് അവർ കൂടി വന്നതിനു ശേഷമാണ് പൊലീസിന് പരിശോധന നടത്താനായത്. പരിശോധന വൈകിപ്പിക്കുന്നതിനിടെ കോൺഗ്രസ് നേതാക്കൾ ഹോട്ടലിനു മുന്നിൽ സംഘർഷമുണ്ടാക്കുകയും ഇതിനിടയിൽ കള്ളപ്പണം മാറ്റുകയും ചെയ്തെന്നാണ് സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News