നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേക ചടങ്ങുകൾക്ക് തുടക്കമായി

msgr george jacob koovakkad

നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേക ചടങ്ങുകൾക്ക് തുടക്കമായി. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ശുശ്രൂഷകൾ തുടങ്ങിയത്. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കർദിനാളന്മാർ, മെത്രാൻമാർ, വൈദികർ, സന്യസ്‌തർ, അത്മായർ എന്നിവരടങ്ങുന്ന 4000-ൽ അധികം പ്രതിനിധികൾ പങ്കെടുക്കുനുണ്ട്.

ഡിസംബർ ഏഴിന് വത്തിക്കാൻ സെന്റ്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ ഫ്രാൻസിസ് മാർപാപ്പ മാർ ജോർജ് കൂവക്കാടിനെ മറ്റ് ഇരുപത് പേരൊടൊപ്പം കർദിനാളായി നിയമിക്കും. പിന്നീട് നാട്ടിൽ തിരിച്ചെത്തുന്ന മാർ കൂവക്കാടിന് വിപുലമായ സ്വീകരണ പരിപാടി ഡിസംബർ 21 -ന് ചങ്ങനാശേരി അതിരൂപത സംഘടിപ്പിക്കും.

News summary; The consecration ceremony of Cardinal-designate Monsignor George Jacob Koovakkad has begun
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News