ചെല്ലാനം തീരപ്രദേശത്തെ ടെട്രാപോഡ് കടല്‍ ഭിത്തിയുടെ രണ്ടാംഘട്ട നിര്‍മ്മാണം ഉടന്‍ തുടങ്ങും

ചെല്ലാനം തീരപ്രദേശത്തെ ടെട്രാപോഡ് കടല്‍ ഭിത്തിയുടെ രണ്ടാംഘട്ട നിര്‍മ്മാണം ഉടന്‍ തുടങ്ങും. ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ ടെട്രാപോഡ് ഇല്ലാത്ത പ്രദേശങ്ങളിലെ മണ്‍സൂണ്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്.

ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് ബീച്ച് വരെയുള്ള 7.32 കിലോ മീറ്റര്‍ ദൂരത്തിലുളള ടെട്രാ പോഡ് കടല്‍ ഭിത്തിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ഇതോടൊപ്പം വാക് വേയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. പുത്തന്‍തോട് മുതല്‍ വടക്കോട്ട് കണ്ണമാലി പ്രദേശം ഉള്‍പ്പെടുന്നതാണ് ടെട്രാപോഡ് രണ്ടാംഘട്ടം. ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ ചെല്ലാനത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ അവസാനിച്ചെന്നും അതിന്റെ ആശ്വാസത്തിലാണ് ജനങ്ങളെന്നും കളക്ടര്‍ പറഞ്ഞു.

രണ്ടാം ഘട്ട നിര്‍മ്മാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാണെന്നും ഭരണാനുമതി ലഭിക്കുന്നതിനനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ ടെട്രാപോഡ് ഇല്ലാത്ത പ്രദേശങ്ങളിലെ മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി മണല്‍വാട, ജിയോബാഗ് സ്ഥാപിക്കല്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു കളക്ടര്‍. ഇതിനായി 14 ലക്ഷം രൂപയാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നു അനുവദിച്ചിരുന്നത്. കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലാണ് മണല്‍വാട, ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നത്. സര്‍ക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും പൂര്‍ണ പിന്തുണ തീരദേശ ജനതയ്ക്കുണ്ടാകുമെന്നും അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News