പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപമുള്ള പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി. പ്രദേശവാസികളിൽ നിന്നും ഇന്നു മുതൽ ടോൾ പിരിക്കുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ ഇതിനെതിരെ സിപിഐഎം രംഗത്ത് വരുകയും പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം സി.കെ. രാജേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ കരാർ കമ്പനി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.
ടോൾ പിരിക്കുന്നതിനായി കമ്പനി ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സിപിഐഎം നേതാക്കൾ കരാർ കമ്പനിയെ അറിയിച്ചിരുന്നു. തുടർന്ന് സിപിഐഎം നേതാക്കളുമായി കരാർ കമ്പനി അധികൃതർ ചർച്ച നടത്തുകയും തുടർന്ന് ടോൾ പിരിക്കുന്നതിൽ നിന്നും കമ്പനി തൽക്കാലത്തേക്ക് പിന്മാറുകയുമായിരുന്നു.
പന്നിയങ്കര ടോളിനു സമീപമുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് നിലവിൽ ടോൾ വഴി സൗജന്യ യാത്ര നൽകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here