യൂറോ കപ്പിനൊപ്പം ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമേകാന്‍ കോപ്പ അമേരിക്കയും. ലാറ്റിനമേരിക്കയുടെ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് നാളെ രാവിലെ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന കാനഡയെ നേരിടും. ലോകകപ്പ് കിരീട ജേതാക്കളായ ടീം തന്നെയാണ് കോപ്പയിലും അര്‍ജന്‍റീനക്കായി പന്തുതട്ടുക. മെസി തന്നെയാണ് 15 തവണ കോപ്പ കിരീടം നേടിയ അര്‍ജന്‍റീനയുടെ തുറുപ്പുചീട്ട്. എയ്ഞ്ചൽ ഡി മരിയ, നികൊളാസ് ഓട്ടമെൻഡി തുടങ്ങിയ വെറ്ററൻ താരങ്ങളെ അര്‍ജന്‍റീന നിലനിര്‍ത്തിയിട്ടുണ്ട്. ഒരുപക്ഷേ, അർജന്‍റീനയ്‌ക്കായുള്ള മെസിയുടെ അവസാന പ്രധാന ടൂർണമെന്‍റായേക്കാം ഇത്. ഒളിമ്പിക്സില്‍ പന്തുതട്ടാനില്ലെന്ന് പ്രഖ്യാപിച്ച അർജന്‍റീന ക്യാപ്റ്റൻ 2വര്‍ഷത്തിന് ശേഷമുള്ള ലോകകപ്പ് കളിക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
മറുവശത്ത് കാനഡയ്ക്കാട്ടെ ആദ്യ കോപ്പ അമേരിക്ക ടൂർണമെന്‍റാണ്. അമേരിക്കൻ കോച്ച് ജെസി മാർഷിന്‍റെ കീഴിൽ പ്ലേ ഓഫ് കളിച്ചാണ് ടീമിന്‍റെ വരവ്. യുഎസിലെ മേജർ സോക്കർ ലീഗിൽനിന്നുള്ള 14 താരങ്ങൾ ടീമിലുള്ളത് ഗുണം ചെയ്യുമെന്നാണ് കാനഡയുടെ പ്രതീക്ഷ.
മത്സരക്രമം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here